തിരുവനന്തപുരം:പതിനേഴുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതിപ്പെട്ടിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.കുളിക്കാന്‍ പോയ സമയത്ത് ആണ്‍കുട്ടിയെ തോടിനു സമീപത്തുണ്ടായിരുന്ന സാമൂഹിക വിരുദ്ധര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
തോടിന് ചേർന്ന് മദ്യപിക്കുകയായിരുന്ന സംഘം കുട്ടിയെ കത്തികാണിച്ച് അടുത്തേക്ക് വിളിപ്പിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട് , ശേഷം വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.ഉച്ചയോടെ ആരംഭിച്ച ശാരീരിക പീഡനം സന്ധ്യയ്ക്കാണ് അവസാനിപ്പിച്ചതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു. പത്തിലേറെ പേരടങ്ങുന്ന സംഘമാണ് ദേഹോപദ്രവം ചെയ്തത്. പരിക്കേറ്റ കുട്ടിയെ വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.