കാനഡയിലെ നോവ സ്കോഷ്യയുടെ തെക്കൻ തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഓക്ക് ഐലന്‍ഡ്. മഹോൺ ബേയിലെ 360 ഓളം ചെറിയ ദ്വീപുകളിൽ ഒന്നായ ഓക്ക് ഐലന്‍ഡ്, ഹോളിവുഡ് സിനിമകളില്‍ ഒക്കെ കാണുന്നതു പോലെ നിറയെ മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന ഒരു പ്രദേശമാണ്. ആദ്യകാഴ്ചയില്‍ത്തന്നെ നിഗൂഢമായ എന്തോ ഒന്ന് സഞ്ചാരികളെ ആകര്‍ഷിക്കും. അതിനെ ചുറ്റിപ്പറ്റി കാലങ്ങളായി പ്രചരിക്കുന്ന കഥകള്‍ ആ ആകര്‍ഷണത്തിന്റെ കാന്തികവലയം ഒന്നുകൂടി ബലപ്പെടുത്തും.
സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ലോകപ്രശസ്തമായ ഈ ദ്വീപ് സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ഇതിനായുള്ള പ്രത്യേക ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. പണ്ട്, ഈ പ്രദേശത്ത് നിറയെ ചുവന്ന ഓക്ക് മരങ്ങൾ നിറഞ്ഞ ഭൂമിയായിരുന്നു ഈ ദ്വീപ്. അങ്ങനെയാണ് ഓക്ക് ഐലന്‍ഡ് എന്നു പേരിട്ടത്. 1800-കളില്‍ കറുത്ത ഉറുമ്പുകള്‍ നിറഞ്ഞ് ഈ ഓക്ക് മരങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. നിലവില്‍ സ്പ്രൂസ് മരങ്ങളും ചെറിയ കുറ്റിച്ചെടികളുമാണ് ഇവിടെ ധാരാളം ഉള്ളത്.
https://www.youtube.com/watch?v=cTE2z7od574