വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് ഇപ്പോള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോ ആക്കുവാന് ഒരു ട്രിക്ക് പരിചയപ്പെടുത്തുന്നു .ആദ്യം ഇവിടെ കൊടുത്തിരിക്കുന്ന ഗോള്‍ഡന്‍ പിക്ക് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക .
ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് ചെയുവാന്‍ സാധിക്കുന്നത് .അതിനായി നോവ ലോഞ്ചർ എന്ന ആപ്ലികേഷന് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക .അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്തു ഈ ആപ്ലിക്ക്ഷന് നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യുക .
ശേഷം നിങ്ങള്‍ വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്യാതെ അമര്‍ത്തിപ്പിടിക്കുക .അതില്‍ എഡിറ്റ് ഷോര്‍ട്ട് കട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .അത്തരത്തില്‍ എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ മാറ്റുവാനുളള ഒരു ഓപ്ഷന് ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ അപ്പ്ലോഡ് ചെയ്താൽ പുതിയ വാട്സാപ്പ് ഐക്കൺ ആയി നിലനിർത്താം.