കൊച്ചി : പന്ത്രണ്ടുകാരിയെ ഭീഷണിപ്പെടുത്തി വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ കുട്ടമ്പുഴ സ്വദേശി രാജേഷിന്റെ (36) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത് . പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വനത്തിലെത്തിച്ച ശേഷം അവിടെയുള്ള പാറപ്പുറത്ത് വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്സ് . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഈ കാര്യം പെൺകുട്ടി ആരോടും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. പീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടി ഇക്കാര്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കുട്ടമ്പുഴ പോലീസ് പ്രതിയെ ഒക്ടോബർ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു.ഇത് രണ്ടാമത്തെ തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.പ്രതിക്കെതിരെയുള്ള കുറ്റപത്രം പോലീസ് അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.

















