തൃശ്ശൂര്‍ : വാടാനപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68 കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.2015 ല്‍ വാടാനപ്പിള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.പ്രതിയുടെ അടുത്ത് മീന്‍ വാങ്ങുവാന്‍ ചെന്ന അയല്‍വാസിയായ 15-കാരിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടിയെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം.കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
കൂടാതെ ഡിഎന്‍എ പരിശോധനയില്‍ ഇരയായപെണ്‍കുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.