അഞ്ചാലുംമൂട്: അഞ്ചാലുംമൂട് യുവാവിനെയും പിതാവിനെയും കുത്തി പരിക്കേല്പിച്ചയാള് പിടിയില്‍.പനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ് പിടിയിലായത്.യുവാവിനും ഇയാളെ അക്രമിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനുമാണ് കുത്തേറ്റത്.
വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ സമ്മതിക്കാതിരുന്നതാണ് അക്രമത്തില്‍ കലാശിച്ചത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം നടത്തിയത്.
അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജെന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ഹരികുമാര്‍, സിറാജുദ്ദീന്, സി.പി.ഒ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.