സിൽവർലൈൻ അർധ അതിവേഗ പാത 11.52 കിലോമീറ്റർ തുരങ്കത്തിലൂടെയും പാലത്തിലൂടെ 12.99 കിലോമീറ്ററും സഞ്ചരിക്കുമെന്ന് ഡിപിആർ. കെ റെയിൽ കോർപറേഷനു വേണ്ടി സിസ്ട്ര എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. ഡിപിആറിന്റെ ചുരുക്കമാണ് പുറത്തുവന്നത്. ഡിപിആറിന്റെ പൂർണരൂപം സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിസ്ഥിതി–സാമൂഹിക ആഘാത പഠനം നടത്തിയതായി ഡിപിആറിൽ പറയുന്നു. 2025ൽ പദ്ധതി ആരംഭിക്കാൻ കഴിയും. പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ചെലവ് 63,940കോടി രൂപ. കേന്ദ്രം 6313 കോടി രൂപയും, കേരള സർക്കാർ19675 കോടി രൂപയും ഷെയറിലൂടെ 4251 കോടിയും ലോണിലൂടെ 33,699 കോടി രൂപയും സമാഹരിക്കാമെന്ന് ഡിപിആർ.
https://www.youtube.com/watch?v=HYdS3JwfAFY

















