നാദാപുരത്ത് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തിനാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്.
പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ കണ്ടെയ്നറുകള്‍.
നാദാപുരം പോലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.

















