ഭാരതി എയർടെലിന്റെ നേതൃത്വത്തിലുള്ള വൺവെബ് 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചു. 2022 പകുതിയോടെ ഇന്ത്യയിൽ അതിവേഗ ബ്രോഡ്ബാൻഡ് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഭാരതി ഗ്ലോബലിന്റെയും യുകെ സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള ലോ എർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററായ വൺവെബ് കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്മോഡ്രോമിൽ നിന്നാണ് 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചത്. പ്രധാന ആഗോള വിപണികളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നതാണിത്.
വൺവെബ് 2021-ൽ ഷെഡ്യൂൾ ചെയ്ത എട്ട് ലോഞ്ചുകളുടെ ശ്രേണിയിലെ അവസാനത്തേതാണ് കഴിഞ്ഞ ദിവസം നടന്നത്. യുകെ, അലാസ്ക, വടക്കൻ യൂറോപ്പ്, ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, യുഎസ്, ആർട്ടിക് സമുദ്രം, കാനഡ തുടങ്ങി പ്രദേശങ്ങളിലെല്ലാം പൂർണമായും കണക്റ്റിവിറ്റി നൽകാൻ ഇപ്പോഴത്തെ ഉപഗ്രഹങ്ങൾക്ക് സാധിക്കുമെന്നാണ് വൺവെബ് അകവാശപ്പെടുന്നത്. ഇതോടെ വൺവെബ് വിക്ഷേപിച്ച മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 394 ആയി. 648 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് വൺവെബിന്റെ ലക്ഷ്യം.
https://www.youtube.com/watch?v=bquj2D-S764