കയ്യില്‍ കുറച്ചു പണവും ദുബായിലേക്ക് പറക്കുവാന്‍ സമയവും ഉണ്ടെങ്കില്‍ ഇത്തവണത്തെ പുതുവര്‍ഷാഘോഷം ദുബായ് എക്സ്പോയിലാക്കാം. ഒരുപക്ഷേ, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ന്യൂ ഇയര്‍ ആഘോഷമായിരിക്കും ഇത്തവണത്തെ എക്സ്പോ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
തുടര്‍ച്ചയായി 13 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആഘോഷമാണ് പുതുവര്‍ഷത്തിനായി എക്സ്പോ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 4 വരെ നീണ്ടുനില്‍ക്കും. 2021 നോട് വിടപറയുവാന് ഇതിലും മനോഹരമായ മറ്റൊരു വേദിയില്ല എന്നുതന്നെ പറയാം.ആഘോഷത്തോടാഘോഷം തന്നെയായിരിക്കും ഇവിടെ കാണുവാന്‍ സാധിക്കുക.
എക്സ്പോ 2020 ദുബായില്‍ പുതുതായി തുറന്ന ഫെസ്റ്റിവല്‍ ഗാര്ഡന് ഉണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഇരിപ്പിടങ്ങള്‍, ഫുഡ് ട്രക്കുകള്‍, കിയോസ്ക്കുകള്‍, കാര്‍ട്ടുകള്‍ എന്നിങ്ങനെ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒരു ദിവസം ഉല്ലസിച്ചു ചെലവഴിക്കാന്‍ അനുയോജ്യമായ ഒരു പെര്‍ഫോമിംഗ് സ്റ്റേജ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
ജൂബിലി പാര്‍ക്കില്‍ രാത്രി 11.30 മുതല്‍ ഡിജെ ദിമിത്രി വേഗസ് പരിപാടി അവതരിപ്പിക്കും. ആര്മിന് വാന്‍ ബ്യൂറന്‍ പുലര്‍ച്ചെ 1:30 മുതല്‍ പരിപാടി ഏറ്റെടുക്കും.ഡിജെയും ആഘോഷങ്ങളും മാത്രമല്ല, ഗംഭീരമായ വെടിക്കെട്ട് പരിപാടികളും എക്സ്പോ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അല്‍ വാസല്‍ പ്ലാസയില്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 3 വരെ നിങ്ങള്‍ക്ക് രണ്ട് അതിശയകരമായ കരിമരുന്ന് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. 70-ലധികം റെസ്റ്റോറന്റുകളും അന്താരാഷ്ട്ര ഷെഫുകള്‍ നല്കുന്ന 120 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളും ഭക്ഷണപ്രിയരെ സന്തോഷിപ്പിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വേദിയില്‍ പ്രവേശിക്കുമ്ബോള്‍ സൗജന്യ സമ്മാനവും ലഭിക്കും.