കൊച്ചി: 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ബലാൽസംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതി പള്ളുരുത്തി സ്വദേശി റെക്സൻ ജോസഫിനെ (24) എറണാകുളം പോക്സോ കോടതി വെറുതെ വിട്ടു.
2018 നാണ് കേസിനാസ്പദമായ സംഭവം. സ്നേഹം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് നിരന്തരമായി പ്രകൃതിവിരുദ്ധ സംഭോഗത്തിന് വിധേയമാക്കിമാക്കുകയും, ശാരീരികമായി മർദ്ധിക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
വിചാരണവേളയിൽ പെൺകുട്ടിയും , പെൺകുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായാണ് കോടതിയിൽ മൊഴി നൽകിയത്. മൊഴിമാറ്റി പറഞ്ഞതിനാൽ ഇരുവരെയും പ്രോസിക്യൂഷൻ കൂറ് മാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനെ കേസിൽ വിസ്തരിച്ചെങ്കിലും പീഡനത്തിനിരയായ പെൺകുട്ടി തന്നെ മൊഴി മാറ്റിയതിനാൽ പ്രോസിക്യൂഷന് കേസ് കോടതിയിൽ തെളിയിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പള്ളുരുത്തി പോലീസാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.