ഇ-മെയില്‍ വഴി കമ്ബ്യൂട്ടറില്‍ നുഴഞ്ഞ് കയറുകയും പിന്നീട് പണം തട്ടിയെടുക്കുകയും ചെയ്യുന്ന വൈറസിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുകയാണ്.ഡയവോള്‍ എന്ന പേരിലുള്ള വൈറസ് വിന്‍ഡോസ് കമ്ബ്യൂട്ടറുകളേയാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നു.
അയാള്‍ കമ്പ്യുട്ടര്‍ ലോക്ക് ആകുകയും ഓപറേറ്ററില് നിന്ന് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുക.കമ്ബ്യൂട്ടര്‍ എമെര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇ-മെയില്‍ അറ്റാച്ച്മെന്റായാണ് ഡയവോള്‍ വൈറസെത്തുക.
കമ്ബ്യൂട്ടര്‍ ലോക്ക് ആയിക്കഴിഞ്ഞാല്‍ പണം ചോദിക്കുന്ന കുറിപ്പ മാത്രമായിരിക്കും സ്ക്രീനില്‍ തെളിയുക. ക്ലിക്ക് ചെയ്യുവാനായി പ്രേരിപ്പിക്കുന്ന ഡോക്യുമെന്റ് ആയിരിക്കും നല്കിയിട്ടുണ്ടാകുക. ലിങ്ക് തുറന്നാല്‍ ഫയല്‍ വൈറസ് ഇന്‍സ്റ്റാള്‍ ആകുകയും പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയും ചെയ്യും.