കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കന്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു സംഭവം.ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.കോഴിക്കോട്ടെ ആറ് സ്റ്റേഷനുകളിൽനിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.

















