തിരുവനന്തപുരം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയ്ക്കും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കുടപ്പനക്കുന്ന് നാല്മുക്ക് ഏണിക്കര ലെയിനില്‍ സുരേഷിനെയാണ് ജഡ്ജി ആര് ജയകൃഷ്ണന് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒമ്ബത് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാല്‍ പീഡനത്തിനിരയായ പെണ്‍ക്കുട്ടിക്ക് നല്ക്കണം.
2015 ഫെബ്രുവരി 16 രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ പ്രതിയുടെ ബന്ധുവാണ് താമസിക്കുന്നത്. വൈദ്യുതി ബില്‍ വന്നെങ്കില്‍ വാങ്ങി കൊണ്ട് വരാന്‍ പെണ്‍ക്കുട്ടിയെ താഴത്തെ നിലയിലേക്ക് അയക്കുകയായിരുന്നു. ഈ സമയം പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതി മൂകനും ബധിരനുമാണ്. പ്രതി കുട്ടിയെ എടുത്ത് അകത്തുള്ള മുറിയില്‍ കൊണ്ട് പോയി. അവിടെ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.
വിവരം അറിഞ്ഞ വീട്ടുകാര്‍ ഉടനെ പോലിസില്‍ അറിയിച്ചു. പ്രതിയെ പോലിസ് അറസ്റ്റും ചെയ്തു.