തിരുവനന്തപുരം: ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കര്‍ശന പരിശോധനക്ക് ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്‍കി. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. പാര്‍ട്ടി നടത്തുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. രാത്രി 10 മണിക്ക് ശേഷം പാര്‍ട്ടി പാടില്ല.
പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹോട്ടൽ ഉടമ പോലീസിന് നൽകണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പോലീസിൻ്റെ നിലപാട്. രണ്ട് ഹോട്ടലുകൾക്ക് പോലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മാളുകൾക്കും നോട്ടിസ് നൽകും.

















