ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി ശനിയാഴ്ച ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. സാങ്കേതിക തടസങ്ങൾ നേരിട്ടതിനെ തുടർന്ന് നിരവധി തവണ മാറ്റിവച്ചതായിരുന്നു ജെയിംസ് വെബ് വിക്ഷേപണം.ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏകദേശം മൂന്ന് പതിറ്റാണ്ടുകളും സമയമെടുത്താണ് നിർമിച്ചത്. ഇതിനായി ശതകോടിക്കണക്കിന് ഡോളറുകളും ഉപയോഗിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറൗ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജെയിംസ് വെബ് വിക്ഷേപിച്ചത്.ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ വിദൂരത്തിരുന്നാണ് ജെയിംസ് വെബ് പ്രവചഞ്ചത്തെ നിരീക്ഷിക്കുന്നത്. 2022 ജൂണിൽ ജെയിംസ് വെബ് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു മാസമെടുക്കുമെന്നാണ് പ്രതീക്ഷ. നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള പ്രപഞ്ചത്തിന്റെയും ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന പുതിയ സൂചനകൾ ഭൂമിയിലേക്ക് എത്തിക്കാൻ ഇതിന് സാധിക്കും.
കൊറോണ വൈറസ് മൂലം ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ കൊണ്ടാണ് കഴിഞ്ഞ വർഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം 2021 ഡിസംബർ 25 ലേക്ക് നീട്ടിവച്ചത്. 2020 മാർച്ചിലും വിക്ഷേപണത്തിനു ശ്രമിച്ചിരുന്നു. 1996 ൽ വിഭാവനം ചെയ്തത് 2007 ൽ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില് ലക്ഷ്യമിട്ടിരുന്നത്. ഭൂമിയിൽ നിന്ന് പത്ത് ലക്ഷം മൈൽ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലസ്കോപ്പ് ഉപയോഗിക്കുക.
ഹബിൾ സ്പേസ് ടെലസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ സ്വർണത്തിൽ നിർമിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇൻഫ്രാറെഡിനെ നേരിടാൻ ശേഷിയുള്ളതിനാൽ പ്രപഞ്ചപദാർഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ സഹായിക്കും.
https://www.youtube.com/watch?v=sgNvxXxo1co