കൊച്ചി: 14 വയസ്സുള്ള ബാലികയെ എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ എത്തിച്ച് ബലാത്സംഘത്തിനിരയാക്കിയ കേസിലെ പ്രതി സഞ്ജയ് യാദവ് (22 ) എന്ന അതിഥി തൊഴിലാളി നേപ്പാളിലേക്ക് മുങ്ങി.
കേസിൻ്റെ ആദ്യഘട്ടത്തിൽ തന്നെ പോലീസിൻ്റെ വലയിലായ ഇയാൾ കുറച്ചുനാൾ ജയിലിലായിരുന്നു. തുടർന്ന് ജാമ്യം കിട്ടിയ പ്രതി നേപ്പാളിലേക്ക് മുങ്ങുകയായിരുന്നു എന്നാണ് വിവരം.
പെൺകുട്ടിയുടെ പരാതിയിൽ പെരുമ്പാവൂർ പോലീസാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിയെ കിട്ടിയില്ലെങ്കിൽ വിചാരണ നീളാനാണ് സാധ്യത. അതിഥി തൊഴിലാളികൾ പ്രതികളായ നിരവധി കേസുകളാണ് പ്രതികൾ ഒളിവിലായ കാരണം വിചാരണ തുടങ്ങാതെ കോടതികളിൽ കെട്ടിക്കിടക്കുന്നത്.