കാസര്‍കോട്: കെ റെയില്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനകാര്യങ്ങളിൽ അനാവശ്യമായ എതിർപ്പുകൾ വരുമ്പോൾ അതിനു വഴങ്ങിക്കൊടുക്കാനാണോ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതെന്നു മുഖ്യമന്ത്രി ചോദിച്ചു.
നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാരിനാവില്ല. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കില്‍ അത് നടപ്പാക്കാനാണ് സര്‍ക്കാര്‍.
പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. എന്നാല്‍, ജനങ്ങളുടെ ന്യായമായ എതിര്‍പ്പുകളെ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പദ്ധതി ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടക്കുമെന്നും പിണറായി ചോദിച്ചു.
കെ–റെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

















