തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാർക്ക് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. സമീപവാസികളാണ് ഇവരെ മർദ്ദിച്ചത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

















