മനാമ: ഉംറ തീര്‍ഥാടനത്തിനുള്ള ഔദ്യോഗിക ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായി (ഒ.ടി.എ). അക്ബര്‍ ട്രാവല്‍സിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരം.ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്കുന്ന മികച്ച സേവനം പരിഗണിച്ചാണ് ലോകമാകെയുള്ള 28 ട്രാവല്‍ ഏജന്‍സികളില്‍ ഒന്നായി അക്ബര്‍ ട്രാവല്‍സിനും അംഗീകാരം ലഭിച്ചതെന്ന് അക്ബര്‍ ഹോളിഡേയ്സ് സി.ഇ.ഒ ബേനസീര്‍ നാസര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും മികച്ച പാക്കേജുകള്‍ പുതിയ സംവിധാനത്തിലൂടെ തീര്‍ഥാടകര്‍ക്ക് ലഭിക്കുമെന്ന് ബേനസീര്‍ നാസര്‍ പറഞ്ഞു. ഉംറ ബുക്കിങ്ങിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് തീര്‍ഥാടകര്‍ക്ക് ഇതുവഴി ലഭിക്കുന്ന നേട്ടം. ഇതിനൊപ്പം വാട്സ്ആപ്പ് വഴിയും ബുക്കിങ് നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉംറ സേവനത്തിന് സൗദി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയാണ് അക്ബര്‍ ട്രാവല്‍സ്.
ഉംറ ട്രിപ്പ്.കോം എന്ന പേരില്‍ ആരംഭിച്ച വെബ്സൈറ്റ് മുഖേനയാണ് അക്ബര്‍ ട്രാവല്‍സ് ഉംറ സേവനം ലഭ്യമാക്കുന്നത്. ലോകമെങ്ങുമുള്ള തീര്‍ഥാടകര്‍ക്ക് ഈ പോര്‍ട്ടല്‍ വഴി ഉംറ തീര്‍ഥാടനത്തിന് ബുക്ക് ചെയ്യാനാകും. വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, ഗ്രൗണ്ട് സര്‍വിസ് തുടങ്ങിയ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്ക് പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യാം. ബുക്കിങ് പൂര്‍ത്തിയാകുമ്ബോള്‍ ലഭിക്കുന്ന ബുക്കിങ് റഫറന്‍സ് നമ്ബര്‍ (ബി.ആര്.എന്‍) ഉപയോഗിച്ച് ഔദ്യോഗിക ഉംറ വെബ്സൈറ്റില്‍ പ്രവേശിച്ച് ഉംറ വിസക്ക് അപേക്ഷ നല്‍കാം.
വാര്‍ത്തസമ്മേളനത്തില്‍ അക്ബര്‍ ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ആഷിയ നാസര്‍, ജനറല്‍ മാനേജര്‍ (സൗദി അറേബ്യ) അസ്ഹര്‍ ഖുറേഷി, അക്ബര്‍ ഓണ്‍ലൈന്‍ (ജി.സി.സി) മാനേജര്‍ അഹ്മദ് കാസിം, ബഹ്റൈന്‍ കണ്ട്രി ഹെഡ് രാജു പിള്ള എന്നിവരും പങ്കെടുത്തു.