കൊച്ചി: ആലുവയില്‍ വന്‍ ലഹരിവേട്ട. രണ്ട് കിലോ എംഡിഎംഎ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് മൂന്ന് കോടിയോളം വിലവരുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവരെ എക്സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്.
കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനക്കിടെയാണ് വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തത്.
പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിൻ്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി. തൃശ്ശൂർ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്.