1989ല്‍ ടിം ബെര്‍ണേഴ്സ് ലീ അവതരിപ്പിച്ച വേള്‍ഡ് വൈഡ് വെബാണ് വെബ് 1.0 എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ ഒന്നും ലഭ്യമല്ലാതിരുന്ന ഈ കാലഘട്ടത്തില്‍ ടെക്സ്റ്റ് കണ്ടന്റ് മാത്രമായിരുന്നു വെബില്‍ കൈമാറാന്‍ കഴിഞ്ഞിരുന്നത്. 1991 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തെ വെബ് 1.0 സമയമായി വിലയിരുത്തുന്നവരും ഉണ്ട്. സ്റ്റാറ്റിക് കണ്ടന്റ് ഷെയറിങിലേക്ക് വെബ് വളര്‍ന്ന സമയം ആണിത്.
റീഡ് ഒണ്‍ലി വെബ് എന്നും വെബ് 1.0 വേര്‍ഷനെ വിശേഷിപ്പിക്കാവുന്നതാണ്. ഡേറ്റാബേസുകള്‍ ലഭ്യമല്ലാതിരുന്ന ഈ കാലഘട്ടത്തില്‍ സ്റ്റാറ്റിക് ഫയല്‍ സിസ്റ്റം ആണ് ഉപയോഗത്തില്‍ ഉണ്ടായിരുന്നത്.ബ്ലോക്ക് ചെയിനും ബിറ്റ്കോയിനും ശേഷം ഡിജിറ്റല്‍ ലോകത്തെ ചൂട് പിടിച്ച ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ് വെബ് 3.0 (വെബ്3 എന്നും പറയാറുണ്ട് ). ഇന്റര്‍നെറ്റിനെ പൊളിച്ചെഴുതുന്ന ഭാവിയുടെ സാങ്കേതിക വിദ്യയെന്ന് ചിലര്‍ വെബ് 3.0 യെ വിലയിരുത്തുന്നു. അതേ സമയം വെറും ഉട്ടോപ്യന്‍ ആശയമെന്ന് വിമര്‍ശിക്കുന്നവരും ഏറെ.
വെബ് 3.0 എന്ന പ്രയോഗം കേട്ട് പരിചയം ഇല്ലാത്തവരും നമ്മുക്ക് ഇടയില്‍ ഉണ്ടാവും. ഒറ്റ വാചകത്തില്‍ നെക്സ്റ്റ് ജെന്‍ (അടുത്ത തലമുറ) ഇന്റര്‍നെറ്റ് എന്ന് വേണമെങ്കില്‍ വെബ് 3.0യ്ക്ക് നിര്‍വചനം നല്‍കാം.ഇപ്പോള്‍ ഗൂഗിളും ഫേസ്ബുക്കും ആപ്പിളും പോലെയുള്ള ഏതാനും കമ്ബനികളുടെ നിയന്ത്രണത്തിലാണ് (നിലവില്‍ നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനെ വെബ് 2.0 എന്നാണ് വിളിക്കുന്നത്.) ഇന്റര്‍നെറ്റ് ഉള്ളത്.
ഇതില്‍ നിന്നുള്ള മോചനം എന്നാണ് വെബ് 3.0 യെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. ഏതാനും ടെക്ക് ഭീമന്മാരുടെ നിയന്ത്രണത്തില്‍ ഉള്ള ഡിജിറ്റല്‍ ലോകത്തെ വെബ് 3.0 വികേന്ദ്രീകൃതം ആക്കുമത്രേ! ഇതിനായി ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും അങ്ങനെ ഇന്റര്‍നെറ്റില്‍ യൂസേഴ്സിന് മുന്‍ഗണന ലഭിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ വിമര്‍ശകരില്‍ മുന്‍പന്തിയിലുള്ളത് ഇലോണ്‍ മസ്കിനെയും ജാക് ഡോര്സിയേയും പോലെയുള്ള ടെക് ലോകത്തെ അതികായന്മാരാണെന്നതും ശ്രദ്ധേയം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ആപ്പുകളുടെയും സ്മാര്‍ട്ട് ഗാഡ്ജറ്റുകളുടെയും ഡിജിറ്റല്‍ കറന്‍സികളുടെയും കാലത്തെ വെബിന് സോഷ്യല്‍ വെബ് എന്നൊരു വിളിപ്പേരും ഉണ്ട്. വെബ് 2.0യിലെ മിക്കവാറും ഇന്റര്‍ഫേസുകളും ആര്‍ക്കും കണ്ടന്റ് സൃഷ്ടിക്കാനും ലോകത്തെ കാണിക്കാനും കഴിയുന്ന രീതിയിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നമ്മുടെ സൃഷ്ടികള്‍ ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകളുമായി പങ്ക് വയ്ക്കാം, ഫീഡ്ബാക്കുകള്‍ അറിയാം.