റോഷൻ ആൻഡ്രൂസ്- ബോബി–സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രം ‘സല്യൂട്ടി’ൻ്റെ ട്രെയിലർ പുറത്ത്. ‘മുംബൈ പോലീസി’ന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് കഥയിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിൽ താരം എത്തുന്നുണ്ട്. ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ്. നിഗൂഡത നിറച്ചുകൊണ്ടുള്ള ട്രെയിലർ പ്രേക്ഷകരുടെ മനം കവരുകയാണ്.
‘കുറുപ്പ്’ സിനിമയ്ക്ക് കിട്ടിയ പാൻ ഇന്ത്യൻ സ്വീകാര്യത ‘സല്യൂട്ടി’നും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ദുൽഖറും കൂട്ടരും. ചിത്രം ജനുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും. കൊലപാതക കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണമാണ് ചിത്രം പറയുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.
വേഫറെർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ ഡി അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അലക്സ് ആയിരൂർ, ബിനു കെ നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മടത്തിൽ. പിആർഒ മഞ്ജു ഗോപിനാഥ്.
















