പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ റിലീസ് ചെയ്തു.കൊച്ചി കലൂർ ഐ.എം. എ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് മുതിർന്ന ചലച്ചിത്ര പ്രവർത്തകനും , പ്രമുഖ ബാലസാഹിത്യകാരനുമായ തേക്കിൽകാട് ജോസഫിന് ഓഡിയോ കൈമാറി റിലീസ് ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ ,ചിത്രത്തിന്റെ നിർമ്മാതാക്കളായ-കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ് .
ജിൻസൺ മാത്യു, സംവിധായകൻ ശ്രീജിത്ത് എം.നായർ അഭിനേതാക്കളായ നിധിൻ രാജ്,ഫാരിസ് സൽമാൻ ,അഗസ്റ്റിജോസ്,വിജേഷ് വെണ്മണൽ , ബോസ്സ് നീലേശ്വരം, വിഘ്‌നേഷ് വാസവൻ,ഗാന രചയിതാക്കളായ സിന്ധു എസ് കുറുപ്പ്, സുനിൽ രാമചന്ദ്രൻ തുടങ്ങിയവർ
ചടങ്ങിൽ പങ്കെടുത്തു.
‘ആരംഭം ഒരു അൽബാനിയോ കഥ’ ഈ മാസം 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്ബാ നർ -വനശ്രീ ക്രീയേഷൻസ്, ഒ എം.സി. എന്റർടെയിൻ മെന്റസ് പി.ആർ.ഒ പി.ആർ. സുമേരൻ.















