കൊല്ലം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസ് പിടിയില്‍. ആക്രമണം നടത്തിയ ഫൈസല്‍ എന്നയാള്‍ അടക്കം നാലുപേരെയാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.ഫൈസലിന് പുറമേ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്.
ഡിസംബർ 22ന് രാത്രി എട്ടരയോടെ ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്. ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറഞ്ഞതിന് ശേഷം പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പരാതിയുണ്ടായിരുന്നു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമാണ് ഫൈസൽ.

















