കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ ഒരു പൊലീസ് ജീപ്പ് തകർക്കുകയും മറ്റൊന്ന് കത്തിക്കുകയും ചെയ്തു.
മണിപ്പൂർ, നാഗാലൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വന്ന തൊഴിലാളികളാണ് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ തൊഴിലാളികൾ ക്രൂരമായി മർദിച്ചെന്ന് ദൃക്സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.

















