ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് ഇവ.
അഞ്ച് വാളുകളാണ് കണ്ടെടുത്തത്. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങൾ ലഭിച്ചത്. ആക്രമണത്തിനു ശേഷം പ്രതികൾ ഉപേക്ഷിച്ചവയായിരുന്നു ഇവ.
ആലപ്പുഴ മണ്ണഞ്ചേരിയില്‍വച്ചാണ് ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, ഷാൻ വധക്കേസിൽ പ്രധാന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന 5 പേരുൾപ്പെടെ 8 ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

















