ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി എംപി. ഒരോ കൊലപാതകവും ഒരു പ്രദേശത്തിൻ്റെ സമാധാനം കൂടി കെടുത്തുന്നുവെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണുമ്പോള്‍ ഒരച്ഛന് എന്ന നിലയില്‍ വേദനയുണ്ടെന്നും ആലപ്പുഴയില്‍ രണ്‍ജിത്തിൻ്റെ വീട് സന്ദര്‍ശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു.
രണ്ജീതിൻ്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള 12 പ്രതികളെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതികള്‍ക്ക് സഹായംചെയ്ത 5 പേര് മാത്രമാണ് കസ്റ്റഡിയിലായിട്ടുള്ളത്. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

















