പട്ടിക്കാട്: പാലക്കാട്- മണ്ണുത്തി ദേശീയപാതയില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനയില്‍ മുള്ളന്പന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചിയുമായി യുവാവ് പിടിയിലായി.തൊടുപുഴ വണ്ണപുറം സ്വദേശി ഇളംതുരുത്തിയില്‍ ദേവസ്യയെ ആണ് പിടികൂടിയത്.
ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാത്ത വിധം കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ബാഗില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു. മുള്ളന്‍പന്നിയുടെ ഇറച്ചി മഞ്ഞള്‍പൊടിയിട്ട് ഉണക്കി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു.
തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലക്കയം- കോട്ടയം കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മുള്ളന്‍പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുന്പിന്റെ പച്ച മാംസവുമാണ് പിടികൂടിയത്.