കൊച്ചി: 16 വയസ്സുകാരിയെ പീഡിപ്പിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കിയ കേസിൽ പ്രതി മാഞ്ഞാലി സ്വദേശി അക്തർ മൻസൂറിനെതിരെ(23) ആലുവ പോലീസ് എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം നൽകി.
2019 മുതൽ പെൺകുട്ടിയുമായി സ്നേഹം നടിച്ച് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ വാട്സാപ്പിലൂടെ പ്രതി കൈക്കലാക്കുകയും തുടർന്ന് ഈ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ച് നൽകും എന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് പെൺകുട്ടി കൈഞരമ്പ് മുറിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ പുറംലോകമറിഞ്ഞത്. പ്രതിയെ ആലുവ പോലീസ് ഓഗസ്റ്റ് മാസത്തിലാണ് അറസ്റ്റ് ചെയ്യുന്നത്.
മൂന്നുതവണ പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയാണ് ഉണ്ടായത്. പ്രതിക്കെതിരെ ആലുവ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.