പത്തനാപുരം: ആന്ധ്രയിൽനിന്ന് പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് പോലീസ് പിടികൂടി. വിശാഖപ്പട്ടണം സ്വദേശികളായ ശ്രവണ്‍കുമാര്‍(27), കോളേജ് വിദ്യാര്‍ഥിയായ ഡി. റാമു(22) എന്നിവരാണ് പിടിയിലായത്. പത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. റൂറൽ എസ്.പി.ക്കുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ആന്ധ്രയിൽനിന്ന് തീവണ്ടിമാർഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെനിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി വസ്ത്രത്തിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. 965 ഗ്രാം ഓയിലാണ് പിടിച്ചെടുത്തത്.ജില്ലയുടെ കിഴക്കൻമേഖലയിലെ മൊത്തക്കച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
















