കൊച്ചി: 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ഷെറിൻ (22),പറവൂർ കോട്ടുവള്ളി സ്വദേശി ശരത്ത് (18) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
മലപ്പുറത്തുനിന്നും വീടുവിട്ടിറങ്ങിയ 17 വയസ്സുകാരിയെ കൊച്ചി ലുലു മാളിന്റെ സമീപത്ത് നിന്ന് ഭക്ഷണം നൽകാം എന്ന് പറഞ്ഞ് വശീകരിച്ച് കൊണ്ടുപോയി പത്തടിപ്പാലത്തെ ലോഡ്ജിൽ എത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്സ്.
പ്രതികൾ ഇരുവരും നഗരത്തിലെ പ്രമുഖ കാർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. രണ്ടാം പ്രതിക്കെതിരെ മോഷണക്കുറ്റത്തിന് ആറോളം കേസുകൾ നിലവിലുണ്ട്.
തേഞ്ഞിപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ കളമശ്ശേരി പോലീസാണ് അന്വേഷിക്കുന്നത്.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് റിപ്പോർട്ട്.

















