യൂസര്‍ ഫ്രണ്ട്ലി ഇന്റര്‍ഫേസും സമാനതകള്‍ ഇല്ലാത്ത ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് ഇടയ്ക്കിടെ കൊണ്ട് വരാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോം ഈയിടെയും നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ക്കൊപ്പം ചില കുറുക്ക് വഴികളും വാട്സ്ആപ്പില്‍ ഉണ്ട്.
ഈ പറഞ്ഞ ട്രിക്കുകളില്‍ ഒന്നാണ് ആപ്ലിക്കേഷനില്‍ നിങ്ങളുടെ പേര് അദൃശ്യമായി സൂക്ഷിക്കാന്‍ ഉള്ള ഓപ്ഷന്. അതേ വാട്സ്ആപ്പില്‍ നിങ്ങളുടെ പേര് മറ്റാരും കാണാതെ സൂക്ഷിക്കാന്‍ കഴിയും. സാധാരണ ഗതിയില്‍ വാട്സ്ആപ്പില്‍ നിങ്ങളുടെ പേര് ചേര്‍ക്കുന്ന സ്റ്റെപ്പുകള്‍ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് ഏറെ സഹായകരമാണ് പേര് അദൃശ്യമാക്കി വയ്ക്കുന്ന ട്രിക്ക്.
വാട്സ്ആപ്പ് ഉപയോക്താവിനെ അവരുടെ നെയിം സെക്ഷന്‍ ശൂന്യമായി സൂക്ഷിക്കാന്‍ അനുവദിക്കുന്നില്ല, പക്ഷേ അത് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ചില ടിപ്സ് ഉണ്ട്.നിങ്ങളുടെ മൊബൈലിലും പിസിയിലും വാട്സ്ആപ്പ് ആപ്പ് ലോഞ്ച് ചെയ്യുക.അടുത്തതായി ഈ രണ്ട് ചിഹ്നങ്ങള്‍ കോപ്പി ചെയ്യുക. ചിഹ്നങ്ങള്‍: ( ⇨ ຸ )
തുടര്‍ന്ന് സെറ്റിങ്സ് ഓപ്ഷനിലേക്ക് പോകുക.
നിങ്ങളുടെ നിലവിലെ വാട്സ്ആപ്പ് പേരില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് പെന്‍സില്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ നേരത്തെ പകര്‍ത്തിയ ചിഹ്നങ്ങള്‍ ഇവിടെ പേസ്റ്റ് ചെയ്യുക.ശേഷം പേസ്റ്റ് ചെയ്തവയില് നിന്നും അമ്ബടയാള ചിഹ്നം, അതായത് (⇨ ) നീക്കം ചെയ്യുക.ശേഷം ഓകെ ബട്ടണില്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇത്രയും സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ പേര് വാട്സ്ആപ്പില്‍ നിന്നും അപ്രത്യക്ഷമാകും.