സ്മാര്‍ട്ട്ഫോണുകളിലെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റം നശിപ്പിക്കാൻ സാധിക്കുന്ന സോഫ്റ്റ്വെയറായ ”ജോക്കര്‍ മാല്‍വെയര്‍’ വീണ്ടുമെത്തിയിരിക്കുന്നു.ഈ അപകടകാരിയായ മാല്‍വെയര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെ ബാധിക്കുന്നുണ്ട്. മൊബൈല്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്ഥാപനമായ പ്രാഡിയോയുടെ അലേര്‍ട്ട് അനുസരിച്ച് ഇത്തവണ ഏകദേശം 15 പുതിയ ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്.
2017ല്‍ ആദ്യമായി കണ്ടെത്തിയ ജോക്കര്‍ മാല്‍വെയര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉടമകള്‍ക്ക് വലിയ സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതിന് ശേഷം അടുത്തിടെയാണ് ശ്രദ്ധയില്‍പ്പെട്ടു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള സുരക്ഷിത പ്ലാറ്റ്ഫോമുകളില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന നിരവധി ആപ്പുകളെ മാല്‍വെയര്‍ അപകടകരമായി ബാധിക്കുന്നതായി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയ ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നിരോധിച്ചതിന് ശേഷവും മറ്റ് ആപ്പുകളില്‍ മാല്‍വെയര്‍ തിരിച്ചെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5 ലക്ഷം ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കളര്‍ മെസേജ് പോലുള്ള ജനപ്രിയ ആപ്പുകളില്‍ ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. ഈ മാല്‍വെയര്‍ ബാധിച്ച ആപ്പ് റഷ്യന്‍ സെര്‍വറുകളിലേക്ക് കണക്ഷനുകള്‍ നടത്തുന്നതായും സൂചനകള്‍ ഉണ്ട്. പുതിയ ഇമോജികളും ഉപയോഗിച്ച് ടെക്സ്റ്റിങ് കൂടുതല്‍ രസകരമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ആപ്പാണ് കളര്‍ മെസേജ്. എന്നാലിപ്പോള്‍ ആപ്പും ഉപയോക്താക്കളിലേക്ക് മാല്‍വെയര്‍ എത്തിക്കുന്നതായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എത്ര റേറ്റിങ് ഉള്ള ആപ്പാണ് റിവ്യു എങ്ങനെയാണ് ഏത് കമ്ബനിയാണ് ഈ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിച്ചിരിക്കുന്നത് എന്ന കാര്യങ്ങള്‍ നോക്കിയാല്‍ തന്നെ ആപ്പുകളില്‍ മാല്‍വെയര്‍ ഉണ്ടോ എന്നത് സംബന്ധിച്ച സൂചനകള്‍ നമുക്ക് ലഭിക്കും.
ജോക്കര്‍ മാല്‍വെയര്‍ ഒരു ട്രോജന്‍ ആണ്. അതുകൊണ്ട് തന്നെ ഉപയോക്താവിന് യാതൊരു വിധ സൂചനയും ലഭിക്കാത്ത വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രീമിയം സേവനങ്ങളിലേക്ക് ഉപയോക്താക്കളെ സൈന്‍ അപ്പ് ചെയ്യിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോക്കര്‍ മാല്‍വെയറിന് ചെയ്യാന്‍ കഴിയുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എസ്എംഎസ്, കോണ്ടാക്ട്സ് എന്നിവയിലേക്ക് ആക്സസ് നേടുന്ന മാല്‍വെയര്‍ ഏറെ സ്വകാര്യ ഡാറ്റയ്ക്കും അപകടകാരിയാണ്.