തിരുവനന്തപുരം: മനുഷ്യത്വ വിരുദ്ധവും അധാര്‍മ്മികവുമായ ഒളിയജണ്ടകള്‍ക്ക് കേന്ദ്ര സംസ്ഥാന സർക്കാർ മിഷനറികൾ രഹസ്യ പിന്തുണ നല്കി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനും സമൂഹത്തില്‍ ബോധപൂർവ്വമായ ഭിന്നതകളുണ്ടാകുന്നതുമായ പ്രവണതകളള സമൂഹം തിരിച്ചറിയണമെന്ന് കനിയാപുരത്ത് ചേർന്ന തിരുവനന്തപുരം ജില്ല കെ .എന്‍.എം-ഐ.എസ്എം മർകസ് ദഅവ സംയുക്ത പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
കൊലപാതകങ്ങൾ നടത്തി പരസ്പരം രാഷ്ട്രീയ വർഗ്ഗീയ അജണ്ടകള്‍ക്ക് ആഘോഷമാക്കാനുള്ള ശ്രമണളെ സർക്കാർ പെട്ടന്ന് തന്നെ അമർച്ച ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ കെ .എന്‍.എം പ്രസിഡന്റ് എം. നാസിറുദ്ദീന്‍
ഫാറൂഖി അധ്യക്ഷത വഹിച്ചു. നാസർ സലഫി , ഡോ.ബാവ , യാസര്‍ അറഫാത്ത് സുല്ലമി,ശരീഫ് കുറ്റിച്ചല്‍, അനീസ് സി എ, ഷാജഹാന് ഫാറൂഖി, ഷാഫി ആറ്റിങ്ങല്‍ സാജിദ്,അബ്ദുല്‍ ഖാദര്‍ സിറ്റി, സലിം കണിയാപുരം, ജാൻഷാ ആറ്റിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.