കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ (CM Pinarayi VIjayan) പൈലറ്റ് വാഹനം (Pilot Vehicle) അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പി ടി തോമസിൻറെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.

















