കൊച്ചി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേൻസൻ മാവുങ്കലിന്റെ മേക്കപ്പ്മാനായ ജോഷി കേരള ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജാമ്യ ഹർജി കോടതിയിൽ ഫയൽ ചെയ്തത്. ഇതിനു മുൻപ് രണ്ടു തവണ ജാമ്യത്തിനായി എറണാകുളം പോക്സോ കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപക്ഷ തള്ളുകയായിരുന്നു.
ജോഷിയുടെ കേസിൽ മോൻസൻ മാവുങ്കൽ രണ്ടാം പ്രതിയാണ്.മോൻസന്റെമേക്കപ്മാൻ ആയതുകൊണ്ട് മാത്രമാണ് താൻ ഈ കേസിലുൾപ്പെട്ടതെന്നും താൻ നിരപരാധിയാണെന്നുമാണ്.
ജോഷിയുടെ വാദം.മാധ്യമ വിചാരണ നേരിടേണ്ടി വന്നതു കൊണ്ടാണ് തനിക്ക് ഇപ്പോഴും ജാമ്യം കിട്ടാത്തതെന്നും ജോഷിയുടെ ഹർജിയിലുണ്ട്.ജാമ്യഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തേക്കും. മോൻസ നും ജോഷിക്കും എതിരെയുള്ള അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

















