തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ് ഡി പി ഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ആലപ്പുഴയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമാണ്. സംസ്ഥാനത്ത് പലയിടത്തും സമാനസംഭവങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല ഇവിടെ തുടര്‍ച്ചയായി നടക്കുന്നു. ആര്‍എസ്എസ് അതിന് വലിയ തോതില്‍ മുന്‍കൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപി കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി തിരിച്ചുവരാന്‍ കഴിയുമോ എന്നാണ് ശ്രമിക്കുന്നത്.
അതിന് സഹായകരമായ നിലപാടാണ് മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും നടത്തുന്ന ശ്രമം കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി രംഗത്തുവരണം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
കേരളത്തെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകണം.
നിലവില്‍ പോലീസ് അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. പിടികൂടാന്‍ സമയമെടുത്തായാലും അവര്‍ എവിടെപോയി ഒളിച്ചാലും പോലീസ് പിടികൂടും. ഇന്റെലിജൻസ് സംവിധാനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൊല നടത്തിയവർ തന്നെയാണ് പോലീസിനെ കുറ്റം പറയുന്നതെന്നും കോടിയേരി തിരിച്ചടിച്ചു.

















