കൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ. കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലിയുടെ മകന് സെയ്ദ് അലി (28) ആണ് പോലീസ് പിടിയിലായത്.
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു കൊല്ലം വെസ്റ്റ് പോലീസ് അറിയിച്ചു.

















