തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശി(45)നെതിരെയാണു കേസെടുത്തത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതുനുമാണ് കേസ്.
ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സിപിഐ എം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
കേസെടുത്തെങ്കിലും ജയപ്രകാശിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

















