ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്.
പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്ന് പോലീസ് പറഞ്ഞു. ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ എത്തിയ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അതേസമയം, രഞ്ജിത്ത് വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്നലെ പിടികൂടിയ അഞ്ചു പേരെയാണ് റിമാൻഡ് ചെയ്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

















