ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ജിടി വിഭാഗത്തില്‍ പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നു.ചൈനീസ് ബ്രാന്‍ഡായ റിയല്‍മി നേരത്തെ തന്നെ റിയല്‍മി ജിടി 2 സീരിസ് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഡിസംബര്‍ 20ന് ഈ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍ ഉണ്ടായിരുന്നത്.
റിയല്‍മി ജിടി 2 സീരീസ് സ്മാര്‍ട്ട്ഫോണുകളാണ് കമ്ബനി അവതരിപ്പിക്കാന്‍ പോകുന്നത്. ജനുവരെ 4ന് ആയിരിക്കും ഈ ഡിവൈസുകളുടെ ലോഞ്ച്. ഈ സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ച് തിയ്യതി റിയല്‍മി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഡിവൈസുകള്‍ ആഗോള വിപണിയില്‍ ആയിരിക്കും അവതരിപ്പിക്കുക. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക പോസ്റ്റര്‍ കമ്ബനി പുറത്ത് വിട്ടിട്ടുണ്ട്. മികച്ച സവിശേഷതകള്‍ ഫോണില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.
എന്നാല്‍ ഇത് നടന്നില്ല. ആഗോള വിപണിയിലെ ലോഞ്ചിനൊപ്പം തന്നെ ജനുവരി 4ന് ആയിരിക്കും ചൈനയിലും ഈ ഡിവൈസ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ഈ സീരീസ് രണ്ട് മോഡലുകളുമായിട്ടായിരിക്കും വരുന്നത്. റിയല്‍മി ജിടി 2 മോഡലും റിയല്‍മി ജിടി 2 പ്രോ മോഡലുമായിരിക്കും സീരിസിലെ ഡിവൈസുകള്‍.
റിയല്‍മി ജിടി 2 പ്രോ സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട ചില ലീക്ക് റിപ്പോര്‍ട്ടുകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. റിയല്‍മി ജിടി 2 സീരിസിന്റെ ഡിസൈന്‍ വലിയ മാറ്റമായിരിക്കും. പഴയ നെക്സസ് 6പി സ്മാര്‍ട്ട്ഫോണിനോട് സാമ്യം തോന്നുന്ന രീതിയില്‍ ആണ് ഈ ഡിവൈസിന്റെ പിന് ക്യാമറ സെറ്റപ്പ് നല്‍കിയിട്ടുള്ളത്. ബയോ-പോളിമര്‍ റിയര്‍ പാനല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ആയിരിക്കും റിയല്‍മി ജിടി 2 സീരിസില്‍ ഉണ്ടാവുക. ഇക്കര്യം ഇതിനകം തന്നെ റിയല്‍മി വ്യക്തമാക്കിയിട്ടുണ്ട്.
റിയല്‍മി ജിടി 2 പ്രോ സ്മാര്‍ട്ട്ഫോണ്‍ ഫ്ലാറ്റ് ഡിസ്പ്ലേയുള്ള 6.8 ഇഞ്ച് അമോലെഡ് പാനലുമായിട്ടായിരിക്കും വിപണിയില്‍ എത്തുക എന്നാണ് സൂചനകള്‍. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെ ക്യുഎച്ച്ഡി+ റെസല്യൂഷനും സപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചനകള്‍. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന് 1 പ്രോസസറിന്റെ കരുത്തില്‍ ആയിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ക്വാല്‍കോമിന്റെ ഏറ്റവും പുതിയ കരുത്തന് ചിപ്പ്സെറ്റാണ്. മോട്ടറോളയുടെ ഒരു സ്മാര്‍ട്ട്ഫോണ്‍ അല്ലാതെ മറ്റൊരു സ്മാര്‍ട്ട്ഫോണും ഇതുവരെയായി ഈ ചിപ്പ്സെറ്റുമായി പുറത്തിറങ്ങിയിട്ടില്ല.