സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യ ഒട്ടും പുറകില്‍ അല്ല എന്നുതന്നെ പറയാം . ഒരു ദിവസ്സം എത്ര സ്പാം കോളുകളാണ് നമ്മളുടെ നമ്പറുകളിലേക്കു വരുന്നത് .ചില ആളുകള്‍ ഈ നമ്പറുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ബ്ലോക്ക് ചെയ്യും അല്ലെങ്കില്‍ ചില ആളുകള്‍ ട്രൂ കോളറില്‍ ബ്ലോക്ക് ചെയ്തിടാറുണ്ട് .എന്നാലും മറ്റു നമ്പറുകളില്‍ നിന്നും നമുക്ക് വീണ്ടും ഇത്തരത്തില്‍ സ്പാം കോളുകള്‍ വരാറുണ്ട്.വളരെ ഗൗരവത്തോടെ കാണേണ്ട ഒരു കാര്യം തന്നെയാണിത്.
എവിടെ നിന്നാണ് ഇത്തരത്തില്‍ സ്പാം കോളുകള്‍ക്ക് നമ്മളുടെ വിവരങ്ങള്‍ ലഭിക്കുന്നത് .നമ്മളുടെ ഡാറ്റ എങ്ങനെയാണു ഭാഷ അറിയാത്ത ഒരാളുടെ കൈയ്യില്‍ എത്തുന്നത് .ഡാറ്റ എന്നത് വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് .പല ആവശ്യങ്ങള്‍ക്കും നമ്മള് ഫോണ്‍ നമ്ബറുകള്‍ ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ ഉപയോഗിക്കാറുണ്ട് .
അത്തരത്തില്‍ പലവഴികളിലൂടെ നമ്മളുടെ ഫോണ്‍ നമ്പറുകള്‍ ഇത്തരത്തില്‍ പോകാറുണ്ട് .എന്നാല്‍ ഇപ്പോള്‍ ഞെട്ടിച്ചു കളഞ്ഞുകൊണ്ടാണ് ട്രൂ കോളർ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .വെറും 1 നമ്ബറില്‍ നിന്നും 20 കോടി സ്പാം കോളുകളാണ് പോയിരിക്കുന്നത് ട്രൂ കോളറിൻറെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു ദിവസ്സം ഈ നമ്ബറില്‍ നിന്നും 6.6 ലക്ഷം കോളുകള്‍ വരെ പോയിട്ടുണ്ട് എന്നാണ് .
സ്പാം കോളുകളുടെ വിവരങ്ങള്‍ ട്രൂ കോളർ പുറത്തുവിട്ടെങ്കിലും അത് ആരുടേതാണ് എന്ന വിവരങ്ങള്‍ ഒന്നും തന്നെ ട്രൂ കോളർ ഇതുവരെ പുറത്തുവിട്ടിട്ടില്ല .സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനമാണ് .നേരത്തെ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു .ബ്രസീല്‍ ആണ് നിലവില്‍ സ്പാം കോളുകളുടെ കാര്യത്തില്‍ ഒന്നാമത് .