പത്തനംതിട്ട : ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തുക. തങ്ക അങ്കിയെ അനുഗമനിക്കാനും ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കമമെന്നാണ് നിർദേശം.
നാളെ പുലർച്ചെ 4 മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള അവസരം ഉണ്ട്. ഏഴ് മണിക്കാണ് രഥ പുറപ്പെടുക.ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ക്ക് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

















