തെലുഗിൽ ആറു സിനിമകളിൽ ആറു വത്യസ്ത വേഷങ്ങളിൽ തിളങ്ങി മലയാളി താരം ഷിജു റഷീദ്. വില്ലനായും മുഖ്യ കഥാപാത്രങ്ങളായും തെലുഗുവിലെ സിനിമാലോകത്ത് നിറഞ്ഞു നിൽക്കുകയാണ് ഷിജു.
ഗോസ് സെ, ഹിഡിംബാ, പ്രേമിച്ച് കുന്നാം, രാജയോഗം, പേരിടാത്ത രണ്ട് ചിത്രങ്ങൾ തുടങ്ങിയ ചിത്രങ്ങൾ വരും മാസങ്ങളിൽ ജനങ്ങളുടെ ഇടയിലേക്ക് കടന്നു വരും.
പ്രശസ്ത സിനിമ-സീരിയല്‍ താരമായ ഷിജു റാഷിദ് മോഡലിംഗ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. മഴവില്‍ക്കൂടാരം എന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെത്തി. ഈ ചിത്രത്തിനു മുന്‍പ് മഹാപ്രഭു എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇഷ്ടമാണ് നൂറുവട്ടം,കാലചക്രം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിശുദ്ധൻ, ഏഴ് സുന്ദര രാത്രികൾ, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപിച്ചു.
ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയല്‍ രംഗത്തു സജീവമാണ് താരം.മലയാളത്തിലെ ഒട്ടേറം ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
















