ആലപ്പുഴ: ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് ഷാനെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പോലീസ് കണ്ടെത്തിയത്.
അതേസമയം, ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.
കൊച്ചുകുട്ടൻ, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതകത്തിൻ്റെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് എസ് പി വി ജയ്ദേവ് പറഞ്ഞു. പ്രസാദ് ആണ് കൊലയാളിസംഘത്തെ തയാറാക്കിയതും വാഹനം എത്തിച്ചുനല്‍കിയതും എന്ന് പോലീസ് വ്യക്തമാക്കി.

















