ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന നേതാവിന് വെട്ടേറ്റു.സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്.
ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

















