ദില്ലി: വ്യക്തിഗത വിവര സംരക്ഷണ ബില്‍ 2019 (പിഡിപി) നെ കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചു.കോണ്‍ഗ്രസ് എംപി ജയറാം രമേശ് രാജ്യസഭയില്‍ ജെ പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോൾ സമിതി അധ്യക്ഷനായ ബി ജെ പി എംപി പിപി ചൗധരിയായിരുന്നു റിപ്പോര്‍ട്ട് ലോക്സഭയില്‍ അവതരിപ്പിച്ചത്.രാജ്യത്തെ ആദ്യത്തെ നിര്‍ദ്ദിഷ്ട ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ലോക്സഭയില്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയമം അവലോകനം ചെയ്ത ജെപിസി റിപ്പോര്‍ട്ട് സഭയുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെക്കുറിച്ചുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് സുപ്രധാനമായ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്.
വിവിധ സുരക്ഷാ തലങ്ങളില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി (ഡി പി എ) പല വ്യക്തിപരവും വ്യക്തിഗതമല്ലാത്തതുമായ വിവരങ്ങള്‍ വിവിധ സുരക്ഷാ തലങ്ങളില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി (ഡി പി എ) പല തരത്തിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനാല്‍, വ്യക്തിപരവും വ്യക്തിപരമല്ലാത്തതുമായ ഡാറ്റകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ജെ പി സി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരവും വ്യക്തിപരമല്ലാത്തതുമായ ഡാറ്റകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരു അധിക ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ പി ഡി പി ബില്ലില്‍ രണ്ട് സെറ്റ് ഡാറ്റകളും ഉള്‍ക്കൊള്ളിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
“വ്യക്തിഗതമല്ലാത്ത ഡാറ്റ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അന്തിമമായി കഴിഞ്ഞാല്‍, ഡാറ്റാ പ്രൊട്ടക്ഷന്‍ അഥോറിറ്റി നിയന്ത്രിക്കുന്ന ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ടില്‍ വ്യക്തിഗതമല്ലാത്ത ഡാറ്റയ്ക്ക് പ്രത്യേക നിയന്ത്രണം ഉണ്ടായേക്കാം,” റിപ്പോര്‍ട്ട് പറയുന്നു.വിജ്ഞാപനം ലഭിച്ചാലുടന്‍ നിയമം നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കണം.നിയമം നടപ്പിലാക്കുന്നതിനുള്ള സമയക്രമം വിജ്ഞാപനം ലഭിച്ചാലുടന്‍ നിയമം നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡി പി എയുടെ ചെയര്‍പേഴ്സണെയും അംഗങ്ങളെയും നിയമിക്കുന്നതിന് വിജ്ഞാപനത്തിന് ശേഷം 24 മാസത്തെ കാലാവധിയാണ് ജെ പി സി ശുപാര്‍ശ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ബാധിക്കുന്നത് ഇടനിലക്കാരായി പ്രവര്‍ത്തിക്കാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയും പബ്ലിഷര്‍മാരായി കണക്കാക്കണമെന്നും അതിനാല്‍ അവയില്‍ വരുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം അവര്‍ ത്നനെ ഏറ്റെടുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
ഇടനിലക്കാരായി പ്രവര്‍ത്തിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് അവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കത്തിന് ഉത്തരവാദികളാകുന്ന ഒരു സംവിധാനം രൂപപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതികവിദ്യയുടെ ചുമതലയുള്ള മാതൃ കമ്ബനി രാജ്യത്ത് ഒരു ഓഫീസ് സ്ഥാപിക്കുന്നില്ലെങ്കില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരം എല്ലാ മീഡിയ പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കം ഓണ്‍ലൈനായോ അച്ചടിച്ചാലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചാലും അത് നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സമാനമായ ഒരു നിയമാനുസൃത മീഡിയ റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.