സഞ്ചാരികളുടെ യാത്രാ പരിഗണനകള്‍ പലപ്പോഴും സമയത്തിനും കാലത്തിനുമനുസരിച്ച് മാറാറുണ്ട്. എന്നാല്‍ ഓള് ടൈം ഫേവറിറ്റ് യാത്രാ സ്ഥാനം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ കാണുകയുള്ളൂ.അത് പച്ചപ്പും ഹരിതാഭയും തന്നെയായിരിക്കും. ആളുകളെ പ്രകൃതിയുമായി ഒരുപടി ചേര്‍ത്തു നിര്‍ത്തുക മാത്രമല്ല, യാത്രകള്‍ക്കും കാഴ്ചകള്‍ക്കും പിന്നെയും ജീവന് നല്കുവാനും പച്ചപ്പിന്റെ ഇടങ്ങള്‍ക്ക് കഴിയുംവിയറ്റ്നാം എന്ന പേരു കേള്‍ക്കുമ്ബോള്‍ തന്നെ മനസ്സിലോടിയെത്തുന്നത് അവിടുത്തെ പച്ചപ്പു തന്നെയാണ്.
അടുക്കുകളായി കെട്ടിയൊരുക്കിയ പാടങ്ങളുടെയും കൃഷിഭൂമിയുടെയും കാഴ്ച വിയറ്റ്നാമില്‍ സര്‍വ്വ സാധാരണമാണ്. ഫാന്‍സിപാന്‍ പര്‍വതങ്ങള്‍ സന്ദര്‍ശിക്കുന്നത് വിയറ്റ്നാമിന്റെ ചിത്രങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായിക്കും. പച്ച കുന്നുകള്‍ക്കു കുറുകെയുള്ള നെല്ക്കതിരുകളുടെ മനോഹരമായ കാഴ്ചകള്‍ ആണ് ഇവിടുത്തെ ആകര്‍ഷണം.
ലോക്ത്താൽ തടാകം
ഇന്ത്യയില്‍ സമ്ബന്നമായ പച്ചപ്പുള്ള ഇടങ്ങള്‍ നിരവധിയുണ്ടെങ്കിലും അതില്‍ കുറച്ച് വ്യത്യസ്തനായി നില്‍ക്കുന്നത് മണിപ്പൂരിലെ ലോക്താക് തടാകം ആണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്ക് തടാകം ഒഴുകി നടക്കുന്ന മാന്ത്രികക്കരകള്ക്ക് പ്രസിദ്ധമാണ്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഏകദേശം 400ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഇതിനുള്ളത്.
1997 ല്‍ യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് കോസ്റ്റാ റിക്കയിലെ കോകോസ് ഐലന്‍ഡ് ദേശീയോദ്യാനം ഹരിത പറുദീസ എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോളജിക്കല്‍ ലബോറട്ടറികളില്‍ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള കൊക്കോസ് ദ്വീപ് അതിമനോഹരവും വിചിത്രമായ സസ്യജാലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാല്‍ സമ്ബന്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ലക്ഷ്യസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു.
ഭുവനസാരി വെള്ളച്ചാട്ടം
പച്ചപ്പിന്റെ പട്ടികയില്‍ വെള്ളച്ചാട്ടം എങ്ങനെ വന്നു എന്നോര്‍ത്ത് അതിശയിക്കേണ്ട. ബാലിയില്‍ സ്ഥിതി ചെയ്യുന്ന ഭുവനസാരി വെള്ളച്ചാട്ടം പച്ചപ്പിന്റെയും പ്രകൃതിഭംഗിയുടെയും ഒരു മിശ്രതമാണ്. അധികമാളുകളൊന്നും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇവിടം ദേന്പസാറിന് സമീപമാണുള്ളത്. ബേസ് പോയിന്റില്‍ നിന്നും 20 മിനിറ്റ് ട്രക്ക് ചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാന്‍.