തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയയെന്നായിരുന്നു ബിനോയ് വിശ്വം പദ്ധതിക്കെതിരാണോ എന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി. പദ്ധതിയെ അനുകൂലിച്ച ശശി തരൂരിന്‍റേത് പൊതുവികാരമാണ്.
കോണ്‍ഗ്രസ് നിലപാട് തിരുത്തണം. പദ്ധതിയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ലീഗിനെതിരെ പറഞ്ഞതിലുറച്ചായിരുന്നു ഇന്നും കോടിയേരിയുടെ പ്രതികരണം. ലീഗിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ല. കോഴിക്കോട് സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യം ലീഗ് തിരുത്തണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇത്തരം വര്‍ഗീയ നിലപാട് ലീഗ് സ്വീകരിക്കാറുണ്ട്.

















